
23/05/2018
സുഹൃത്തുക്കളേ ....നാടും നഗരവും മഴക്കാലത്തിന്‍റെ മുന്നോടിയായിതന്നെ പകര്‍ച്ചവ്യാധികളാല്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ടുണ്ട്. നമ്മുടെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലും ഡെങ്കിപ്പനി തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ജില്ലയില്‍ ആദ്യമായി ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്ത പഞ്ചായത്ത് ആയിരിക്കും (2005-2007). അതിന് ശേഷം ഒട്ടനവധി കെടുതികളും ദുരിതങ്ങളും അലനല്ലൂരുകാര്‍ അനുഭവിക്കുകയുണ്ടായി. എന്തു കൊണ്ടാണ് ഡെങ്കിപ്പനി ഉണ്ടാകുന്നതെന്ന് അലനല്ലൂരില്‍ ഒരാള്‍ക്കും അറിയാത്തതായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ആശ, കുടുംബശ്രീ അംഗന്‍വാടിക്കാരും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ...നമ്മുടെ പഞ്ചായത്തില്‍ താമസിക്കുന്നവരുടെ വീടുകളിലെ തൊടിയിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ള വസ്തുക്കള്‍ കണ്ടാല്‍ വിഷമം തോന്നും. ഓരോ വീട്ടിലും ആയിരക്കണക്കിന് കൊതുകിന്‍റെ ഉറവിടങ്ങളാണ് കണ്ടെത്തിയത്. ഓരോ ഉറവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഡെങ്കി കൊതുകുകള്‍ ഒരാഴ്ചക്കകം പുറത്തു വരും. ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും ദുരിതങ്ങളുണ്ടായിട്ടും നാമെന്താണിങ്ങനെ???ആരാണിതിനൊക്കെ ഉത്തരവാദി ?
ആരാണിതൊക്കെ ശരിയാക്കുക??
നമുക്കിങ്ങനെ..തിന്നും കുടിച്ചു..യാത്ര ചെയ്തും..സീരിയലും സിനിമയും കണ്ടും..കുളിച്ചും..അലക്കിയും..ഷോപ്പിംഗ് നടത്തിയും..മൊബൈലും..വാട്സപ്പും..ഫേസ്ബുക്കും നോക്കിയിരുന്നാല്‍ മതിയോ...ആരോഗ്യത്തോടെ...നമുക്ക് നാളെയും ജീവിക്കേണ്ട.?
എന്തു കൊണ്ടാണ് നമ്മുടെയൊക്കെ ജീവന്‍ അപഹരിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ നിസംഗത പാലിക്കുന്നത്?
സ്വന്തം വീട്ടില്‍ കൊതുകുണ്ടാകുന്നില്ല എന്നുറപ്പു വരുത്താന്‍ ആര്‍ക്കും കഴിയാത്തതെന്തേ...അത്ര വലിയ തിരക്കുള്ളവരാണോ നമ്മള്‍...ഓര്‍ക്കുക..ഈ തിരക്കിനും നിസംഗതക്കും പുകവലിയുടെ പരസ്യത്തില്‍ പറയുന്നതു പോലെ കനത്ത വില നല്‍കേണ്ടി വരും. നമ്മളോരോരുത്തരും ഒരു സമൂഹജീവി എന്ന നിലക്ക് നിര്‍വ്വഹിക്കെണ്ട കാര്യങ്ങള്‍ ചെയ്തതിന് ശേഷം ആവശ്യങ്ങളുയര്‍ത്തുകയാണ് ചെയ്യേണ്ടത്.
രണ്ടു പഞ്ചായത്തുകളുടെ വലിപ്പവും 23 വാര്‍ഡ്, 12000 ത്തോളം വീടുകള്‍, 60000ത്തോളം ജനസംഖ്യ..അവരൊക്കെ പൊതു ഇടങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങള്‍, നൂറ് കണക്കിന് റബ്ബര്‍ തോട്ടങ്ങള്‍, നൂറ് കണക്കിന് കമുകിന്‍ തോട്ടങ്ങള്‍, മറ്റ് സംസ്ഥാനക്കാര്‍ താമസിക്കുന്ന നൂറ് കണക്കിന് ക്വാര്‍ട്ടേഴ്സുകള്‍......ഇങ്ങിനെയിങ്ങനെ....പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നൂറായിരം പ്രശ്നങ്ങളുള്ള പഞ്ചായത്താണ് നമ്മുടേത്.
പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ഒരളവ് വരെയെങ്കിലും പരിഹരിക്കണമെങ്കില്‍ പോതുജനങ്ങളുടെ അളവറ്റ സഹകരണം കൂടിയേ തീരൂ...വിരലിലെണ്ണാവുന്ന ആളുകളെ വെച്ച് ഒന്നും നടക്കില്ല. നോക്കൂ ജനകീയാസൂത്രണം, സാക്ഷരത എന്നിവയൊക്കെ കേരളത്തില്‍ വിജയിക്കാന്‍ കാരണം അത് ജനങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ്. അതു കൊണ്ട്..പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ ദുരിതം വിതക്കും മുമ്പ് നമുക്ക് തുടങ്ങാം ഒത്തൊരുമിച്ച് പ്രവര്‍ത്തനങ്ങള്‍..ഇവിടെ നമുക്ക് കക്ഷി രാഷ്ട്രീയവും മതവും ജാതിയും നിറവും ഒന്നും വേണ്ട. വേണ്ടത് മനുഷ്യനന്മയും സഹജീവി സ്നേഹവും മാത്രം. ഒട്ടും വൈകിയിട്ടില്ല. മടിച്ചു നിന്നാല്‍ ഏറെ വില കൊടുക്കേണ്ടി വരും. ഗുരുതരമാണ് അവസ്ഥ. ഒട്ടേറെ പരിപാടികള്‍ വിജയിപ്പിച്ചെടുത്ത പാരമ്പര്യമാണ് അലനല്ലൂര്‍ക്കാര്‍ക്കുള്ളത്. അഭിപ്രായവ്യത്യാസവും പിണക്കങ്ങളും മാറ്റി വെക്കുക...ഒരാളേയും പകര്‍ച്ചവ്യാധി മരണത്തിന് വിട്ടു കൊടുക്കാതെ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം....കൂടുതല്‍ വിവരങ്ങള്‍ക്ക്..9656307265