Youth Congress Alappuzha District Committee

Youth Congress Alappuzha District Committee Official page of Indian Youth Congress Alappuzha District Committee

മഹാനായ നേതാവിന് വിട... 🙏🏻
26/12/2024

മഹാനായ നേതാവിന് വിട... 🙏🏻

"സമയമായ ഒരു ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല" മുൻ പ്രധാനമന്ത്രിയും..ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും,രാജ്യത...
26/12/2024

"സമയമായ ഒരു ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല"

മുൻ പ്രധാനമന്ത്രിയും..
ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും,
രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാന പങ്കുവഹിച്ച
ഡോ: മൻമോഹൻ സിംഗിന് വിട ....
#ആദരാഞ്ജലികൾ 🌹

💐സുനാമി ദുരന്തത്തിന്റ 20ാം വാർഷികാചാരണം💐ആറാട്ടുപുഴ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ സുനാമി അനുസ്മരണവും സ്മൃതി മണ്ഡ...
26/12/2024

💐സുനാമി ദുരന്തത്തിന്റ 20ാം വാർഷികാചാരണം💐

ആറാട്ടുപുഴ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ സുനാമി അനുസ്മരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

കേരള സംസ്ഥാന യുവജനക്ഷേമബോർഡ് മെമ്പർ എസ്‌ ദീപു ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷൻ എസ്‌ ശ്യാം കുമാർ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ഉപാധ്യക്ഷൻ അനൂപ് കള്ളിക്കാട് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ്‌വി കെ നാഥൻ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ ശരണ്യ ശ്രീകുമാർ, സംഗീത ജാലി, അഖിൽ കൃഷ്ണൻ,കെ രാജീവൻ, പ്രമോദ് കുമാർ, സന്തോഷ്‌ വൈക്കത്ത്,സുൽഫി താഹ,നിഷാദ് പെരുമ്പള്ളി,ശ്രീകുമാർ,ആദർശ് വാഴന്നൂർ, വിഷ്ണു ശ്രീമുരുക, ഗോകുൽ വലിയഴീക്കൽ, ബാലു, ,വിപിൻ, സുധി, ശിവൻ,അഭിജിത്ത് ,സിദ്ധി സന്തോഷ്‌,സിന്ധു, അനിൽ ടി പി തുടങ്ങിയവർ സംസാരിച്ചു.

രണ്ടാമത്‌ ഇനിയൊരൂഴമില്ല. ഇനി എംടിയില്ലാത്ത കാലം. കൂടല്ലൂരിന്റെ സ്വന്തം,മലയാളത്തിന്റെ സുകൃതം,ജ്ഞാനപീഠമേറിയ അക്ഷര പുണ്യം,എ...
25/12/2024

രണ്ടാമത്‌ ഇനിയൊരൂഴമില്ല.
ഇനി എംടിയില്ലാത്ത കാലം.

കൂടല്ലൂരിന്റെ സ്വന്തം,
മലയാളത്തിന്റെ സുകൃതം,
ജ്ഞാനപീഠമേറിയ അക്ഷര പുണ്യം,
എം.ടി.വാസുദേവൻ നായർക്ക്,
#ആദരാഞ്ജലികൾ💔

എല്ലാ കൂട്ടുകാർക്കും ക്രിസ്മസ് ആശംസകൾ ❤️🤍
24/12/2024

എല്ലാ കൂട്ടുകാർക്കും ക്രിസ്മസ് ആശംസകൾ ❤️🤍

ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹🧡🤍💚
22/12/2024

ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹
🧡🤍💚

ഒരിക്കലും മറക്കാത്ത ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.  🌹
22/12/2024

ഒരിക്കലും മറക്കാത്ത ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
🌹

ആ വിരലുകളുടെ വിസ്മയ താളം ഇനിയില്ല.വിശ്വവിഖ്യാത തബലിസ്റ്റ് ഉസ്താദ് സക്കീർ അലി ഹുസൈൻ വിട പറഞ്ഞു. #ആദരാഞ്ജലികൾ 🌹
16/12/2024

ആ വിരലുകളുടെ വിസ്മയ താളം ഇനിയില്ല.
വിശ്വവിഖ്യാത തബലിസ്റ്റ് ഉസ്താദ് സക്കീർ അലി ഹുസൈൻ വിട പറഞ്ഞു.
#ആദരാഞ്ജലികൾ 🌹

ബുധനൂരിൽ കേരള ഉത്സവം അട്ടിമറിക്കപ്പെട്ടവനെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കായികോ...
14/12/2024

ബുധനൂരിൽ കേരള ഉത്സവം അട്ടിമറിക്കപ്പെട്ടവനെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കായികോത്സവവ് -2024
എല്ലാ സഹപ്രവർത്തകരുടെയും പിന്തുണ ഉണ്ടാകണേ... 🙏

ഒരുമിച്ച് കളിച്ചവർ.. 💔🥲ഒരുമിച്ച് കഥ പറഞ്ഞവർ.. 💔🥲ക്ലാസ്സ്‌ റൂമിൽ കഴിഞ്ഞ പോലെ ഇനി അവർ സ്വർഗ്ഗത്തിൽ ഒരുമിക്കട്ടെ.. 💔🥲🙏🤲സ്വർ...
12/12/2024

ഒരുമിച്ച് കളിച്ചവർ.. 💔🥲
ഒരുമിച്ച് കഥ പറഞ്ഞവർ.. 💔🥲
ക്ലാസ്സ്‌ റൂമിൽ കഴിഞ്ഞ പോലെ ഇനി അവർ സ്വർഗ്ഗത്തിൽ ഒരുമിക്കട്ടെ.. 💔🥲🙏🤲

സ്വർഗ്ഗത്തിലേക്ക്
പാറി പറന്ന
നമ്മുടെ നാല് പൂമ്പാറ്റകൾക്ക്
കണ്ണീർ പ്രണാമം
🙏💔🥲🥲
#ആദരാഞ്ജലികൾ 🌹

ഇടത് കോട്ട പൊളിച്ച് പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറായി വിജയിച്ച  യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള  ജില്ലാ ...
11/12/2024

ഇടത് കോട്ട പൊളിച്ച് പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറായി വിജയിച്ച യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജില്ലാ ജനറൽ സെക്രട്ടറി ദീപക് എരുവയ്ക്ക് #അഭിവാദ്യങ്ങൾ 🧡🤍💚
Deepak Eruva✊🏻


​ പത്തിയൂരിന്റെ ഇടത് കോട്ട പൊളിച്ച് 99 വോട്ടിന് ദീപക് എരുവ വിജയിച്ചിരിക്കുന്നു. ഇതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച ജില്ലാ പ്രസിഡന്റ് എംപി പ്രവീണിനും ഈ തെരഞ്ഞെടുപ്പിൽ സാന്നിധ്യം അർപ്പിച്ച സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനും ഈ വിജയത്തിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർക്കും ഒരായിരം അഭിവാദ്യങ്ങൾ.

തുറവൂർ ആശുപത്രിയുടെ മുന്നിൽ യൂത്തുകോൺഗ്രസിന്റെ പ്രതിഷേധധർണ്ണ.താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് പത്ത് വർഷങ്ങൾ പിന്നിട്ട...
10/12/2024

തുറവൂർ ആശുപത്രിയുടെ മുന്നിൽ യൂത്തുകോൺഗ്രസിന്റെ പ്രതിഷേധധർണ്ണ.

താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ ജീവനക്കാരോയില്ലാത്ത തുറവൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെയും അധികൃതരുടെയും അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് അരുർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.

ദിനംപ്രതി ആയിരക്കണക്കിനുപേർ ചികിത്സക്കായി എത്തി ചേരുന്ന, ദേശീയപാതയോരത്തുള്ള തുറവൂർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ട്രിഫിൻ മാത്യൂവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരങ്ങളിലേക്കിറങ്ങിയത്.

1. താലൂക്ക് ആശുപത്രിയിയായി ഉയർത്തപ്പെട്ട തുറവൂർ ആശുപതിയിൽ ആവശ്യമായ ഡോക്ടർമാരെയും, ജീവനക്കാരെയും നിയമിക്കുക,

2. ഒ.പി. കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച് ചികിത്സക്കായി എത്തുന്നവരുടെ ബുദ്ധിമുട്ടുകർ പരിഹരിക്കുക,

3. ലാബ് സൗകര്യങ്ങൾ മുഴുവൻസമയവും പ്രവർത്തിപ്പിക്കുക,

4. ആവശ്യമായ മരുന്നുകളും, മറ്റുസേവനങ്ങളും ഉറപ്പുവരുത്തുക,

5. രോഗികളെ ചികിത്സക്കായി മറ്റുള്ള ആശുപത്രികളിലേക്കു റഫർ ചെയ്യുന്ന രീതീ അവസാനിപ്പിക്കുക

തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചും ആശുപത്രിയോട് സർക്കാരും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും കാണിക്കുന്ന അവഗണനക്കെതിരെയും യൂത്ത് കോൺഗ്രസ് അരൂർ നിയോജകണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധധർണ്ണയിൽ യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ട്രിഫിൻ മാത്യു അദ്ധ്യക്ഷതവഹിച്ചു.
യുത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റ്‌ എം.പി.പ്രവീൺ പ്രതിഷേധധർണ്ണ ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി കെ.രാജീവൻ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമാരായ അസീസ് പായിക്കാട്, പി.ടി.രാധാകൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ദിലീപ് കണ്ണാടൻ, ഡിസിസി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജ്, ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി ഭാരവാഹികളായ കെ.വി.സോളമൻ, പി.പി. മധു, കെ.ജി. കുഞ്ഞിക്കുട്ടൻ, ബി.ജനാർദ്ദനൻ, ഡിസിസി അംഗം പി.വി.ശിവദാസൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ പി.ബിജോൺസൺ, സി.ഒ ജോർജ്, വി.എ.ഷെറീഫ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികളായ സി.പി.നിധിൻ വി.എസ്. ശ്രീരാജ്, മണ്ഡലം പ്രസിഡന്റുമാരായ അഭീഷ ബിപിൻ, ഡി.ദിപു, ലിജിൻ തോമസ് കെ.വി.കിഷോർ, മുഹമ്മദ് മൻഹർ, ജോബിൻ തത്തങ്കേരി, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി സാബിത്ത് തുടങ്ങിയവർ പ്രതിഷേധധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു....

#പ്രതിഷേധം 🔥

വൈദ്യുതി വില വർധനക്കെതിരെ ആലപ്പുഴ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ പ്രതിഷേധം ആലപ്പുഴ KSEB ഓഫിസിൽ.കേരള കുറവാ സംഘം ഇല...
07/12/2024

വൈദ്യുതി വില വർധനക്കെതിരെ ആലപ്പുഴ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ പ്രതിഷേധം ആലപ്പുഴ KSEB ഓഫിസിൽ.കേരള കുറവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് സ്ഥാപിച്ചു കൊണ്ട് പ്രതിഷേധിക്കുന്നു..
#കുറുവസംഘം 🥷🏻🥷🏻🥷🏻

പത്തിയൂർ 12 വാർഡ് ഉപതിരഞ്ഞെടുപ്പ്   സ്ഥാനാർഥി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ട...
05/12/2024

പത്തിയൂർ 12 വാർഡ് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ദീപക് എരുവ യുടെ പ്രചരണത്തിന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ വൈകിട്ട് 6:30 ന് പത്തിയൂർ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ എത്തുന്നു.

Rahul Mamkootathil MLA

വിടരുംമുന്നെ പൊലിഞ്ഞുപോയ കുഞ്ഞനുജന്മാർക്ക് #പ്രണാമം 🌹🌹🌹  #ആദരാഞ്ജലികൾ 🌹
03/12/2024

വിടരുംമുന്നെ പൊലിഞ്ഞുപോയ കുഞ്ഞനുജന്മാർക്ക്
#പ്രണാമം 🌹🌹🌹

#ആദരാഞ്ജലികൾ 🌹

28/11/2024

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ രാജിവെക്കുക.. ചെങ്ങന്നൂർ ക്യാമ്പ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
������

Address

Cullen Road
Alappuzha
688011

Telephone

+919995020419

Alerts

Be the first to know and let us send you an email when Youth Congress Alappuzha District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share