എല്ലാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🌙
പാലമേൽ ഗ്രാമപഞ്ചായത്തിലെ ഉളവുക്കാട്,പള്ളിക്കൽ,നൂറനാട് ഠൗൺ എന്നീ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളുടെ പുഷ്പ കൃഷിക്ക് നൂറുമേനി വിളവ്. പൂ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.വിനോദ് നിർവഹിച്ചു.
നാഷണൽ ആയുഷ് മിഷൻ കേരളം, കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, പാലമേൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലമേൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.വിനോദ് നിർവഹിച്ചു.
പാലമേൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ പാലമേലിന്റെയും ആഭിമുഖ്യത്തിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നു.2024 സെപ്റ്റംബർ 11 12 13 തീയതികളിൽ ഗ്രാമപഞ്ചായത്തിന് മുന്നിൽ ഒരുക്കുന്ന ഓണച്ചന്തയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ചെറിയ തോതിൽ സംരഭങ്ങൾ ആരംഭിച്ച് ഇന്ന് വ്യത്യസ്തങ്ങളായ സംരഭങ്ങളിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ചും കാർഷിക മേഖലയിൽ വ്യത്യസ്തങ്ങളായ കൃഷിരീതികൾ അവലംബിച്ചും ശ്രെദ്ധേയയായ യുവ സംരഭകയാണ് റുബീന.
പാലമേൽ ഗ്രാമപഞ്ചായത്തിന്റെയും പാലമേൽ,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും(60 വയസ്സിനുമേൽ പ്രായമുള്ളവർക്ക്) സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ,ഉളവുക്കാട് GWLPS ഹാളിൽ
പാലമേൽ ഗ്രാമപഞ്ചായത്തിന്റെയും പാലമേൽ,ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സൗജന്യ രക്ത പരിശോധനയും ചികിത്സാ ക്യാമ്പും (60 വയസ്സിനുമേൽ പ്രായമുള്ളവർക്ക്) സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 6 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ,പാലമേൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ.