Edavattom

Edavattom © Profile Original ® █║▌│█│║▌║││█║▌║▌║║▌ ✔ Verified © Official Page ®

08/02/2022

പള്ളിയറകാവ് ദേവി ക്ഷേത്രപുനർനിർമാണം പുരോഗമിക്കുന്നു

20/04/2020
14/04/2020

Happy vishu.. stay home stay safe
14/04/2020

Happy vishu.. stay home stay safe

12/04/2020
വൈഗ പവർ ടൂൾസ് ഇടവട്ടം ,അറുപതിൽ പ്രവർത്തനമാരംഭിച്ചു..ഏറ്റവും പുതിയ പവർ ടൂളുകൾ മിതമായ വാടകയിൽ ലഭ്യമാകും...Mob: 9539969330,...
07/02/2020

വൈഗ പവർ ടൂൾസ് ഇടവട്ടം ,അറുപതിൽ പ്രവർത്തനമാരംഭിച്ചു..
ഏറ്റവും പുതിയ പവർ ടൂളുകൾ മിതമായ വാടകയിൽ ലഭ്യമാകും...
Mob: 9539969330, 9744995066

09/08/2019

മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകുന്നു... പൊട്ടഞ്ചിറ പാലത്തിൽ നിന്നും......

ആറ്റുവേല മഹോത്സവം2019 ഏപ്രിൽ 6ചിത്രം കടപ്പാട് :പള്ളിയറക്കാവ് ദേവി ക്ഷേത്രം Palliyarakkavu Devi Temple
26/03/2019

ആറ്റുവേല മഹോത്സവം
2019 ഏപ്രിൽ 6
ചിത്രം കടപ്പാട് :പള്ളിയറക്കാവ് ദേവി ക്ഷേത്രം Palliyarakkavu Devi Temple

05/09/2018

എലിപ്പനി പ്രതിരോധിക്കാം സ്വയം ചികിത്സ വേണ്ട...

പ്രളയം കഴിഞ്ഞപ്പോള്‍ എല്ലാവരും ഭയപ്പെടുന്നത് രോഗങ്ങളെയാണ്. നമുക്ക് ചുറ്റും കടുത്ത ആശങ്ക സൃഷ്ടിച്ച് രോഗങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനെ കൃത്യമായി പ്രതിരോധിക്കുന്നതിനാണ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത്. എന്നാല്‍ ഇന്ന് എലിപ്പനി നമുക്കിടയില്‍ ശക്തി പ്രാപിക്കുകയാണ്. നിരവധി പേര്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നുണ്ട്. പനി ബാധിച്ച് ചികിത്സക്കായി എത്തുന്നവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ എന്ന പ്രതിരോധ മരുന്ന് നല്‍കണം എന്നാണ് ആശുപത്രികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ എല്ലാ പനിയും എലിപ്പനിയല്ല. പ്രളയ ദുരന്തത്തിന് ശേഷം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ എലിപ്പനിയെ ആണ് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത്.
എന്നാല്‍ എലിപ്പനിക്കുള്ള സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനിടെ മുന്നൂറിലധികം പേരാണ് ചികിത്സ തേടി എത്തിയിട്ടുള്ളത്. പ്രളയ ശേഷം ഉണ്ടാവുന്ന രോഗാവസ്ഥകള്‍ പലതും വളരെ ഗുരുതരമായതാണ്. അതില്‍ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥയാണ് എലിപ്പനി. എലിപ്പനിയുടെ ലക്ഷണങ്ങളെ ആദ്യം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കലും സ്വയം ചികിത്സ അരുത്.

വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് പലപ്പോഴും എലിപ്പനിയിലേക്കുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ ഇറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ പല വിധത്തിലുള്ള രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍:-
എലിപ്പനി വരുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കഠിനമായ പനി, തലവേദന, കണ്ണിനു ചുറ്റും ചുവന്ന നിറം, ചര്‍മ്മത്തിലെ ചുവന്ന തടിപ്പുകള്‍, വെളിച്ചം നോക്കുന്നതിനുള്ള പ്രയാസം എന്നിവയെല്ലാം ഇത്തരത്തില്‍ എലിപ്പനി ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് കണ്ട് തുടങ്ങിയാല്‍ അല്‍പം ശ്രദ്ധിച്ച് തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്:-
എലിപ്പനിയുടെ രോഗവാഹകരായ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് 68 ദിവസത്തിന് ശേഷം മാത്രമാണ് ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും മാറ്റാവുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കണ്ടാല്‍ അത് ഉടനേ തന്നെ വളരെയധികം ശ്രദ്ധിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. നെഞ്ചു വേദന, കഫത്തില്‍ രക്തം എന്നിവയെല്ലാം എലിപ്പനിയുടെ ഭാഗമായി കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങളെയെല്ലാം രോഗം ബാധിക്കാവുന്നതാണ്. ഇതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതും.

പ്രതിരോധം:-
എലിപ്പനിയെ പ്രതിരോധിക്കുന്നതിന് ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ശ്രദ്ധിക്കാവുന്നതാണ്. പ്രതിരോധ മരുന്ന് കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ ഇതിലൂടെ വിദഗ്ധ ചികിത്സ അത്യാവശ്യവുമാണ്. മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ കൂടി എലിപ്പനിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അത് എലിപ്പനിയെന്ന പ്രശ്‌നത്തില്‍ നിന്ന് നമുക്ക് മുക്തരാവുന്നതാണ്. പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പുറത്തേക്ക് വരുന്നു. ഇതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

വീടും പരിസരവും വൃത്തിയാക്കുക:-

വീടും പരിസരവും വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കിട്ടിയില്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയ്യും കാലും മൂടേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. വെള്ളം എപ്പോഴും തിളപ്പിച്ചാറ്റി കുടിക്കുക, മാത്രമല്ല പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ ഭക്ഷണവും വെള്ളവും അടച്ച് വെച്ച് സൂക്ഷിക്കുക. മാത്രമല്ല എലിമൂത്രവും വിസ്സര്‍ജ്യവും ഒരിക്കലും വരാത്ത രീതിയില്‍ വേണം ഭക്ഷണം സൂക്ഷിക്കേണ്ടത്.

വെള്ളം ഉപയോഗിക്കുമ്പോള്‍:-
കുടിക്കാന്‍ മാത്രമല്ല കുളിക്കുന്ന വെള്ളത്തിലും മറ്റ് കാര്യങ്ങള്‍ക്കായി വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ക്ലോറിനേറ്റ് ചെയ്ത ശേഷം മാത്രം വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല പല അവസ്ഥയില്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കുളിക്കുന്ന വെള്ളത്തില്‍ എലിമൂത്രം കലര്‍ന്നിട്ടുണ്ടെങ്കില്‍ അവ പലപ്പോഴും കണ്ണിലൂടെയും വായിലൂടെയും എല്ലാം ശരീരത്തില്‍ എത്തുന്നു.

എലിയെ ശ്രദ്ധിക്കണം
എലി കൂടുതലുള്ള അവസ്ഥകള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടെങ്കില്‍ ഇത്തരം പരിതസ്ഥിതികളെ ശ്രദ്ധിക്കണം. ഇവയുടെ ശരീരത്തില്‍ നിന്നും പലപ്പോഴും വളര്‍ത്തു മൃഗങ്ങളിലേക്ക് ബാക്ടീരിയ പകരുന്നു. ഇവ വളര്‍ത്തു മൃഗങ്ങളുടെ മൂത്രം, സ്രവങ്ങള്‍ എന്നിവ വഴിയാണ് പലപ്പോഴും രോഗാണുക്കള്‍ മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം കൃത്യമായി തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

സ്വയം ചികിത്സ വേണ്ട
ഒരിക്കലും എലിപ്പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്തരുത്. ഇത് പല വിധത്തില്‍ നിങ്ങളിലെ രോഗത്തെ മൂര്‍ച്ഛിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും സ്വയം ചികിത്സ വേണ്ട. ഇത് പല വിധത്തില്‍ ആരോഗ്യത്തിനെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വളരെയധികം ശ്രദ്ധിക്കണം.

20/08/2018

നമ്മുടെ നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിച്ച ബ്രന്മമംഗലം സ്വദേശിക്കും, കൂത്താട്ടുകുളം നിവാസികൾക്കും ഹൃദയം നിറഞ്ഞ നന്ദി....

17/08/2018

നമ്മുടെ നാട്ടിൽ അറുപതിൽ ജംഗ്ഷനിൽ SNDP ,NSS കെട്ടിടങ്ങളുടെ രണ്ടാം നിലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്...

17/08/2018

ആരും പരിഭ്രാന്തരാകരുത്... പോലീസിന്റേയും , വാളന്റിയേഴ്സിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക

16/08/2018

ജലനിരപ്പ് ഉയരുന്നതിനാലും, ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നതിനാലും മൂവാററ്റുപുഴയാറിന്റെ തീരപ്രദേശവാസികൾ ജാഗ്രത പാലിക്കുക

Address


686605

Website

Alerts

Be the first to know and let us send you an email when Edavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your organization to be the top-listed Government Service?

Share